വിവാഹദിനത്തില്‍ വരനും വധുവിനും കൂട്ടുകാര്‍ നല്‍കുന്ന റാഗിങ് പണികളുടെ പല തരത്തിലുള്ള വീഡിയോ നാം കണ്ടിട്ടുണ്ട്. ചിലതൊക്കെ അതിരു കടന്നതു തന്നെയുമാകും. സുഹൃത്തുക്കളുടെ റാഗിങ് താങ്ങാനാവാതെ ഭക്ഷണം വലിച്ചെറിയുന്ന വരന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വരനും വധുവിനും മുമ്പില്‍ വലിയൊരു വാഴയിലയിലാണ് ഭക്ഷണം വിളമ്പിയത്. ഇതിനിടയില്‍ സുഹൃത്തുക്കള്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്. വരന്‍ ആദ്യം ഇതെല്ലാം ചിരിച്ചു കൊണ്ടാണു നോക്കിയിരിക്കുന്നത്. ഇതിനുശേഷം ചോറ് വിളമ്പുകയും വധു അതെല്ലാം തന്റെ വശത്തേക്കു മാറ്റിയിടുകയും ചെയ്യുന്നു. സുഹൃത്തുക്കള്‍ ചിരിക്കുകയും കളിയാക്കുകയും ചെയ്യുന്നതോടെ വരന്‍ ദേഷ്യം കൊണ്ടു മേശയടക്കം മറിച്ചിട്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ പ്രതികരണമുണ്ട്. വിവാഹദിനത്തില്‍ ഇത്തരം റാഗിങ്ങുകള്‍ ഒഴിവാക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത്തരം പ്രവൃത്തികള്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളെങ്കിലും ചിന്തിക്കാനാണ് ചിലര്‍ പറയുന്നത്.

അന്തസില്ലാത്ത കൂട്ടുകാർക്കൊരു പാഠാമാണിത്… ക്ലൈമാക്സ് കാണാതെ പോകരുത്… 😲😲

Posted by Orange Media Entertainment on Wednesday, January 9, 2019

Loading...