തിരുവനന്തപുരം : അനുമതി വാങ്ങാതെ ക്ഷേത്രദര്‍ശനത്തിന് പോയ സിപിഎം നേതാവിനെതിരെ നടപടി സ്വീകരിച്ച് പാർട്ടി. സിപിഎം വെള്ളറട ലോക്കല്‍ സെക്രട്ടറി പി കെ ബേബിയെപാർട്ടി സസ്‌പെന്‍ഡ് ചെയ്തു.പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് ഏരിയാകമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്.

ബേബിയും മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗവും സുഹൃത്തുക്കളുമൊത്ത് കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തിയിരുന്നു. ഇതിനാണ് ലോക്കല്‍ സെക്രട്ടറിക്കൈതിരെ സിപിഎം നടപടിയെടുത്തത്.സംഭവത്തെക്കുറിച്ച് മുതിർന്ന നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Loading...