Subscribe to MalayalamNewspress:

വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന ഒരു ലിങ്കാണ് ഇപ്പോള്‍ ആളുകളുടെ ഉറക്കം കെടുത്തുന്നത്. വാട്‌സാപ്പ് ഗോള്‍ഡ് അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സന്ദേശമാണ് ഇത്.

ഈ വില്ലന്‍ നേരത്തെ ഒന്നു വന്ന് പോയതാണ്. 2016 ലായിരുന്നു അത്. വാട്‌സ്ആപ്പ് ഗോള്‍ഡ് എന്ന പേരില്‍ വാട്‌സ്ആപ്പിന്റെ വ്യാജപതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള മെസേജായിരുന്നു അത്. അന്ന് സന്ദേശത്തിനൊപ്പം ഒരു ലിങ്കും ഉണ്ടായിരുന്നു. ഇതു വഴി മാല്‍വെയര്‍ പ്രചരിക്കുകയായിരുന്നു.

Loading...

ഇപ്പോഴും വീണ്ടും മറ്റൊരു രൂപത്തില്‍ രംഗത്തെത്തിയിരിക്കുകയാണ് കക്ഷി. അന്ന് ലിങ്ക് ആയിരുന്നെങ്കില്‍ ഇന്ന് ഒരു വിഡിയോയെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ രൂപത്തിലുള്ള മെസേജ് ആയിട്ടാണ് എത്തിയിരിക്കുന്നത്.

മാര്‍ട്ടിനെല്ലി എന്ന പേരില്‍ നിങ്ങളുടെ വാട്‌സാപ്പില്‍ പ്രത്യക്ഷപ്പെടുന്ന വിഡിയോ ഒരു മാല്‍വെയര്‍ ആണെന്നും അത് പ്‌ളേ ചെയ്ത് പത്തു നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ ഹാക്ക് ചെയ്യുമെന്നുമായിരിക്കും മെസേജ്. വാട്‌സാപ്പ് ഗോള്‍ഡ് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും ഇതില്‍ പറയും.

എന്നാല്‍ ഈ മുന്നറിയിപ്പ് ഒരു കെണിയാണെന്നു ടെക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാര്‍ട്ടിനെല്ലി എന്ന ഒരു വിഡിയോ ഇല്ലെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ലിങ്ക് ഒരു കാരണവശാലും ക്‌ളിക്ക് ചെയ്യുകയോ ഫോര്‍വേഡ് ചെയ്യാന്‍ പാടില്ല.

ഗൂഗിള്‍ പ്‌ളേ സ്റ്റോര്‍ പോലുള്ള പരിചിത സ്ഥലങ്ങളില്‍ നിന്നു മാത്രം ആപ്‌ളിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുകയെന്നും അധികൃതര്‍ പറുയുന്നു.

Subscribe to MalayalamNewspress:

 

 
Loading...