ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ കാ​ന​റാ ബാ​ങ്ക് ജം​ഗ്ഷ​നി​ൽ നി​ന്നും റോ​ഡ് ഷോ ​ആ​രം​ഭിക്കുന്നത് മു​ത​ൽ രാ​ഹു​ൽ​ഗാ​ന്ധിയുടെ വാ​ഹ​ന​ത്തി​ന്‍റെ പി​ന്നിലെ ഓ​ടു​ക​യാ​യി​രു​ന്നു സ്നേ​ഹ​യും സാ​ൻ​ജോ​യും.ഉ​റ​ക്കെ രാ​ഹു​ൽ​ഗാ​ന്ധി​യെ​ന്ന് വി​ളിച്ചുകൊണ്ടായിരുന്നു ഇവരുടെ ഓട്ടം . എന്നാൽ ചി​ല​പ്പോ​ഴൊ​ക്കെ വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ലും പിന്നിലുമായി ഓടുന്ന കുട്ടികൾ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെട്ടു.

ഇവർ തു​ട​ക്കം മു​ത​ൽ കൂ​ടെ ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ലി​നൊ​പ്പം വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ൽ നി​ന്നു കൊ​ണ്ട് അ​ടു​ത്തേ​ക്ക് വ​രാ​ൻ അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ത്ഭു​ത​ത്തോ​ടെ സ്നേ​ഹ​യും സാ​ൻ​ജോ​യും വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്ക് വ​ന്ന​പ്പോ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ രാ​ഹു​ൽ ത​ന്നെ അ​വ​രെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ പറഞ്ഞു. വാ​ഹ​ന​ത്തി​ന​ക​ത്തു ക​യ​റി​യ ര​ണ്ടു​പേ​ർ​ക്കും അ​ത്ഭു​തം! തൊ​ട്ട​ടു​ത്ത് നി​ൽ​ക്കു​ന്ന​ത് രാ​ഹു​ൽ​ഗാ​ന്ധി, ചേ​ർ​ത്തു​നി​ർ​ത്തി ചി​ത്ര​വു​മെ​ടു​ത്തു. മു​ട്ടി​ൽ ആ​ഞ്ഞി​ലി​ക്ക​ൽ തോ​മ​സി​ന്‍റെ മ​ക്ക​ളാ​ണ് സ്നേ​ഹ​യും സാ​ൻ​ജോ​യും.

Loading...