കേരളത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി വെഡ്ഡിംഗ് എക്‌സ്‌പോ 2020 മെയ് 25, 26 തിയതികളില്‍ കൊച്ചിയിലെ മാരിയറ്റില്‍ നടക്കുന്നു.  ബുക്ക് മൈ ഡേ എക്‌സ്‌പോ എന്ന ഈ ഇവന്റിലൂടെ നിങ്ങള്‍ക്ക് വിവാഹത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്നു. വിവാഹ ആവശ്യങ്ങള്‍ക്കായുള്ള എല്ലാ സേവനങ്ങള്‍ക്കും അവരവരുടെ ബജറ്റിനനുസരിച്ചുള്ള പാക്കേജുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. 

മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ബ്രൈഡല്‍ ബോട്ടിക്, ഫാഷന്‍ വസ്ത്രശേഖരം,  ജൂവല്ലറി മറ്റ് ആക്‌സസറീസ്, കോസ്‌മെറ്റിക് സര്‍വീസസ്, ഇന്റീരിയര്‍ ഡിസൈനേഴ്‌സ് ആന്റ് കാര്‍ ഡീലേഴ്‌സ്  മെഹന്ദി ആര്‍ട്ടിസ്റ്റുകള്‍, ഇവന്റ് പ്ലാനേഴ്സ്, ഫോട്ടോഗ്രാഫി ആൻറ് വീഡിയോ ഗ്രാഫി, കസ്റ്റമൈസ്ഡ് കേക്ക് തുടങ്ങി നിരവധി സേവനങ്ങള്‍ പല നിരക്കില്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെടും.  ബുക്ക് ചെയ്യുന്നവര്‍ക്കായി നൂറിലധികം ഹണിമൂണ്‍ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. 

വിവാഹവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും സ്പോട് ബുക്കിംഗുകൾക്ക് മുപ്പത് ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.  അതിഥികള്‍ക്കായി ഒരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങളും നല്‍കും. ലക്ഷ്വറി വെഡ്ഡിംഗ് എക്സ്പോ 2020ൽ വിവിധ വിവാഹ ഏജൻസികളുടെ സ്റ്റാളുകളും അണിനിരക്കും. അനുയോജ്യരായ വധൂവരന്മാരെ കണ്ടെത്തുന്നതിനു പുറമെ വധുവിനും വരനും മാത്രമല്ല വിവാഹത്തോടനുബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എല്ലാം ആവശ്യമായവയും എക്‌സ്‌പോയില്‍ ലഭ്യമാകും.  ഈ അവസരം ഏവരും പ്രയോജനപ്പെടുത്തുക.  കൂടാതെ ബുക്ക് മൈ ഡേയുടെ ആപ്പിന്റെ ലോഞ്ചും ഇവൻറിൽ നടക്കും

Loading...