പ​യ്യ​ന്നൂ​ര്‍: വി​വാ​ഹ​ത്ത​ലേ​ന്ന് വീട്ടിൽ നിന്നും സ്വ​ര്‍​ണ​വും വി​വാ​ഹ വ​സ്ത്ര​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നാ​യി പുറത്ത് പോ​യ പ്ര​തി​ശ്രു​ത വ​ര​നെ കാ​ണാ​നില്ല . പരാതിയുമായി ബന്ധുക്കൾ രംഗത്ത് .വ​യ​ക്ക​ര സ്വ​ദേ​ശി​യും കോ​റോ​ത്തെ താ​മ​സ​ക്കാ​ര​നു​മാ​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നെ​യാ​ണ് കാ​ണാ​താ​യ​ത്.കാ​ണാ​താ​യ​ത് മു​ത​ല്‍ വ​ര​ന്‍റെ മൊ​ബൈ​ല്‍​ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്.

ത​ളി​പ്പ​റ​മ്പ് ചെ​റി​യൂ​രി​ലെ യു​വ​തി​യു​​മാ​യു​ള്ള ഇയാളുടെ വി​വാ​ഹം ഇ​ന്ന​ലെയാണ് ന​ട​ക്കേണ്ടിയി​രു​ന്നത് .​വ​ധു​വി​ന്‍റെ വീ​ട്ടി​ല്‍ ര​ണ്ടാ​യി​രം ക്ഷ​ണി​താ​ക്ക​ള്‍​ക്കു​ള്ള ബി​രി​യാ​ണി​യു​ള്‍​പ്പെ​ടെ​യു​ള്ള വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.​ഇതിനിടെയാണ് തി​രു​വോ​ണ ദി​വ​സം ഉ​ച്ച​യോ​ടെ സ്വ​ര്‍​ണ​വും വ​സ്ത്ര​ങ്ങ​ളും വാ​ങ്ങാ​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ വ​ര​ന്‍ പി​ന്നീ​ട് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യി​ല്ല എ​ന്ന വി​വ​രം ഇരുകൂട്ടരും അറിഞ്ഞത് . തുടർന്ന് യുവാവിൻറെയും യുവതിയുടെയും കുടുംബങ്ങൾ പോലീസിൽ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു .

Loading...