ലൈംഗികത ആസ്വദിക്കുന്നതില്‍ പ്രായമുണ്ടോ ?, ഇരുപതുകാരന്‍ മുതല്‍ അറുപതുകാരന്‍ വരെ മികച്ച സെക്‍സ് ആഗ്രഹിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്‌ത്രീകളിലും പുരുഷന്മാരിലും ഇക്കാര്യത്തില്‍ വ്യത്യസ്ഥമായ സാഹചര്യമാണുള്ളത്.

ലൈംഗിക അനുഭവങ്ങള്‍ ആസ്വദിക്കുന്നതില്‍ പുരുഷന്മാര്‍ മുന്‍ പന്തിയിലാണ്. എന്നാല്‍ 36 വയസിന് മുകളിലുള്ള സ്‌ത്രീകളാണ് ലൈംഗികാസ്വാദനം കൂടുതലായി തേടുന്നതെന്നാണ് പഠനം പറയുന്നത്. ലൈംഗികതയില്‍ ഈ പ്രായക്കാരാണ് കൂടുതല്‍ ആസ്വദിക്കുന്നത്.

നാച്ച്വറൽ സൈക്കിൾസ്​എന്ന ആപ്പാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്. 2600ലധികം സ്ത്രീകളോടായിരുന്നു ആപ്പ് സര്‍വേ നടത്തിയത്.

പത്തിൽ നാല്​പേർ 23നും 35നും ഇടയിൽ ലൈംഗിക സംതൃപ്തി ലഭിച്ചുവെന്ന് പറയുമ്പോൾ പത്തിൽ ഏഴ് പേരാണ് 23 വയസിനു താഴെ ലൈംഗികത ആസ്വാദനം ലഭിച്ചുവെന്ന് പറയുന്നത്. മൂന്നിൽ ഒരു​സ്ത്രീയ്ക്ക്​ കൂടുതൽ സമയവും പത്തിൽ ഒരാള്‍ക്ക്​പെട്ടെന്നുള്ള ലൈംഗിക ആസ്വാദനവും ഇഷ്ടപെടുന്നതായും പഠനത്തില്‍ വ്യക്തമാക്കി.

Loading...