
ജോലിക്കും മറ്റാവശ്യങ്ങള്ക്കുമൊക്കെയായി മറ്റേതൊരു രാജ്യത്ത് പോയാലും ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനിക്കുന്നവരാണ് ഓരോ പ്രവാസിയും. പക്ഷെ പുറം രാജ്യങ്ങളിലേക്ക് ജോലി കിട്ടി പോയവരില്‍ ഭൂരിഭാഗം പേരും തിരിച്ച് ഇന്ത്യയിലേക്ക് വരാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ.? ഇതിന് പല കാരണങ്ങളുമുണ്ട്. അവയില്‍ ചില കാരണങ്ങളാണ് താഴെ പറയുന്നത്.
1. ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ജോലി അധികവും ശമ്പളം കുറവുമായാലോ, ഇത്തരം സാഹചര്യങ്ങളാണ് ഇന്ന് ഇന്ത്യയിലെ പല തൊഴിലിടങ്ങളിലും കാണുന്നത്. മറ്റു പല രാജ്യങ്ങളിലും തൊഴിലാളികള്‍ക്ക് മാന്യമായ പരിഗണന ലഭിക്കുന്നൂ എന്നതാണ് ഇന്ത്യക്കാരെ പുറം രാജ്യങ്ങളില്‍ പിടിച്ചു നിര്‍ത്തുന്ന ആദ്യ ഘടകം.
2. തങ്ങളുടെ കുട്ടികളുടെ ഭാവിയാണ് പ്രവാസികളെ മറ്റു രാജ്യങ്ങളില്‍ പിടിച്ചു നിര്‍ത്തുന്ന മറ്റൊരു ഘടകം. ഇന്ത്യയിലേതില്‍ നിന്ന് വ്യത്യസ്തമായി നിരവധി ജോലി സാധ്യതകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. ഉയര്‍ന്ന മൂല്യമുള്ള വിദ്യാഭ്യാസം ലഭിക്കുന്നു എന്നു മാത്രമല്ല കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിലും ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നത്.
3. ഇന്ത്യയില്‍ പണമുള്ളവരാണ് എല്ലാം തീരുമാനിക്കുന്നതെന്നും അധികാരമുള്ളവര്‍ക്കാണ് എല്ലാം ലഭിക്കുന്നതുമെന്നുമുള്ള ഒരു പൊതുചിന്താഗതിയുണ്ട്. പക്ഷെ വിദേശ രാജ്യങ്ങളില്‍ ചികിത്സാ കാര്യങ്ങളിലുള്‍പ്പടെ എല്ലാവര്ക്കും തുല്യ പരിഗണന ലഭിക്കുന്നു എന്നതാണ് മറ്റൊരു ഘടകമായി പറയുന്നത്.
4. തങ്ങളുടെ രാജ്യത്തുള്ള ഓരോ മനുഷ്യനെയും വിലപ്പെട്ടതായി കണക്കാക്കുന്ന രീതിയാണ് ഭൂരിഭാഗം വിദേശ രാജ്യങ്ങളും പിന്തുടരുന്നത്. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പരിഗണന, അവരുടെ ക്ഷേമത്തിനായി സ്വീകരിക്കുന്ന നടപടികള്‍ എല്ലാം മറ്റു പലരാജ്യങ്ങളിലും വളരെ മെച്ചപ്പെട്ടതാണ്.
5. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. വിദേശ രാജ്യങ്ങളില്‍ ഇവ ലഭിക്കുമ്പോള്‍ അതുപേക്ഷിച്ച് തിരികെ വരാന്‍ പ്രവാസികള്‍ മടിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
6. അന്തരീക്ഷ മലിനീകരണത്തിലെ കുറവ്, പരിസരങ്ങളിലെ വൃത്തി, മായങ്ങളില്ലാത്ത ഭക്ഷണം തുടങ്ങിയ ഘടകങ്ങളും വിദേശ രാജ്യങ്ങളിഷ്ടപ്പെടാനുള്ള കാരണമായി കരുതുന്നു.
7. അഴിമതിയും അധികാരദുര്വിനിയോഗവുമില്ല, സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടിയല്ലാതെ ജനങ്ങളുടെ താല്പര്യങ്ങള്ക്ക് വില നല്കുന്ന അധികാരികള്‍. ഇതാണ് മറ്റൊരു കാരണമായി പറയപ്പെടുന്നത്.
8. തങ്ങളുടെ വിദ്യാഭ്യാസത്തിനും കഴിവിനും എക്സ്പീരിയന്സിനുമനുസരിച്ചുള്ള പരിഗണന പലര്‍ക്കും ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ ലഭിക്കുന്നില്ല എന്നാണ് പരാതികള്‍. ഇത് മറ്റ് രാജ്യങ്ങളില്‍ വ്യത്യസ്തമാണെന്നതാണ് ആളുകളെ അവിടേക്ക് ആകര്‍ഷിക്കുന്നത്.
9. ജനങ്ങളുടെ ക്ഷേമത്തിനായി കര്‍ശനമായ നിയമങ്ങളും നടപടികളും. വാഗ്ദാനങ്ങള്‍ മാത്രമല്ല അവ നടപ്പിലാക്കുന്നു എന്നതാണ് വിദേശ രാജ്യങ്ങളുടെ മറ്റൊരു പ്രത്യേകത.
10. പ്രവാസികളെ വിദേശരാജ്യങ്ങളില്‍ പിടിച്ചു നിര്‍ത്തുന്ന ഏറ്റവും പ്രധാന ഘടകം, അത് ശമ്പളം തന്നെയാണ്. ഉയര്‍ന്ന ശമ്പളം, കഴിവിനും പരിചയസമ്പത്തിനുമനുസരിച്ച് വേര്‍തിരിവില്ലാതെ മാന്യമായ ശമ്പളമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. മാത്രമല്ല ഇവരുടെ സംരക്ഷണത്തിനായി കര്‍ശനമായ നിയമങ്ങളും പല രാജ്യങ്ങളിലും നിലവിലുണ്ട്.
By: News Desk, Malayalam News Press