ഷെയര്‍ ചാറ്റ് ആപ്പിലൂടെ പരിചയപ്പെട്ടശേഷം ലൈംഗികബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ സംഘം അറസ്റ്റില്‍. നാലുപേരെയാണ് കായംകുളം പൊലീസ് അറസ്റ്റു ചെയ്തത്.

കായംകുളം കൃഷ്ണപുരം സ്വദേശി, കുലശേഖരപുരം വവ്വാക്കാവ്, പെരിനാട് കേരളപുരം, തിരുവല്ല പായിപ്പാട് സ്വദേശികളാണ് അറസ്റ്റിലായ നാല് യുവാക്കള്‍. കൃഷ്ണപുരം സ്വദേശിയായ യുവാവിന്‍റെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.

ഭര്‍ത്താവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി യുവതി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഒരാള്‍ കോഴിക്കോട് സ്വദേശിയാണ്. ഇയാള്‍ കൃഷ്ണപുരത്ത് യുവാവിന്‍റെ വീട്ടില്‍ എത്തുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി. സംഭവം നടന്നത് 2018 മാര്‍ച്ചിലാണ്.

പിന്നീട് പരിചയപ്പെട്ട കുലശേഖരപുരത്തെ യുവാവിന്‍റെ വീട്ടില്‍ ഇയാള്‍ ഭാര്യയുമായി പോകുകയും അവിടെയും ഭാര്യമാരെ പരസ്പരം കൈമാറുകയും ചെയ്തു. വീണ്ടും വവ്വാക്കാവ് കേരളപുരം എന്നിവിടങ്ങളിലെ യുവാക്കളുടെ വീട്ടില്‍ ഇയാള്‍ ഭാര്യയുമായി പോയെങ്കിലും ഭാര്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു.

വീണ്ടും നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയതെന്ന് ഡിവൈഎസ്പി ആര്‍ ബിനു പറഞ്ഞു. ഡിവൈഎസ്പിയുടെ നിര്‍ദേശാനുസരണം കായാകുളം സിഐ പികെ സാബുവിന്റെ നേതൃതത്തില്‍ എസ്ഐ സി എസ് ഷാരോണ്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കേസിൽ കോഴിക്കോട് സ്വദേശിയായ യുവാവിന് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി. കൃഷ്ണപുരം, വവ്വാക്കാവ് , കേരളപുരം, പായിപ്പാട് സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗഹൃദ ആപ്പിലൂടെ പരിചയപ്പെട്ടവരാണിവർ.

കൃഷ്ണപുരം സ്വദേശിയായ യുവാവിന്റ ഭാര്യ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്. ഭർത്താവിന്റ നിർബന്ധത്തിന് വഴങ്ങി യുവതി രണ്ടുപേരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു. കോഴിക്കോട് സ്വദേശിയായിരുന്നു ഇതിൽ ആദ്യത്തെ ആൾ. അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കണ്ടെത്താനുള്ള പോലീസിന്റ ശ്രമം. കോഴിക്കോട് സ്വദേശിയല്ലാതെ സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ നാലുപേരെയും കോടതി റിമാൻഡ് ചെയ്തു.

Loading...