റിസോര്‍ട്ട് ഉടമയായ വ്യവസായിയില്‍ നിന്നു അശ്ലീല ചിത്രങ്ങള്‍ കാട്ടി പണം തട്ടിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വ്യവസായിയെ റിസോര്‍ട്ടിലെത്തിച്ച് നഗ്നനാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു.27 കാരിയായ തൃശൂര്‍ സ്വദേശിനി ഷമീനയാണ് അറസ്റ്റിലായത്. ഇതോടെ മൂന്ന് പേര്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി.

കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവമ്പാടി സ്വദേശിയായ വ്യവസായിയെ റിസോര്‍ട്ടില്‍ എത്തിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സംഘം പണം തട്ടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂമ്പാറ സ്വദേശി ഡോണ്‍, തിരുവമ്പാടി സ്വദേശി ജോര്‍ജ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ തൃശൂര്‍ സ്വദേശി ഷമീന വലയിലായത്.

കേസില്‍ മറ്റൊരു പ്രതിയായ അനീഷിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും സംശയിക്കുന്നു

Loading...