കീവ്: ഭർത്താവിന്റെ അതിരുകടന്ന പീഡനം സഹിക്ക വയ്യാതെയുവതി ഭർത്താവിൻറെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കൊലപ്പെടുത്തി . 48കാരനായ ഭർത്താവ് അലക്സാണ്ടറാണ് കൊല്ലപ്പെട്ടത്. നാടിനെ നടുക്കിയ സംഭവം നോർത്ത് ഉക്രയിനിലെ ഒബ്റിവ് ഗ്രാമത്തിലാണ് നടന്നത് . ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഭർത്താവിനെ കഴുത്തുമുറുക്കി ബോധം കെടുത്തിയതിന് ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റിയാണ് കൊലപ്പെടുത്തിയതെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. മുറിച്ചുമാറ്റിയ ജനനേന്ദ്രിയം വീട്ടിലെ പട്ടിക്ക് തീറ്റയായി കൊടുത്തെന്നും ഭാര്യ മരിയ പൊലീസിന് മൊഴി നൽകി.

മരിയ അയൽവാസികളോടാണ് ഭർത്താവിനെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞത് . തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിച്ചു. തന്നെ ഭർത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇത് സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് മരിയ പറഞ്ഞു. മൃതദേഹത്തിൽ കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മരിയെ വീടിന് ചുറ്റും ഓടിച്ച് കോടാലി കൊണ്ട് വെട്ടാനോങ്ങുന്നത് കണ്ടിട്ടുണ്ടെന്നും അയൽവാസികൾ പൊലിസിന് മൊഴി നൽകി. സംഭവത്തിൽ മരിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

Loading...