നോര്‍ത്ത് കരോളിന: 61കരാനായ ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഭാര്യ വിക്ടോറിയ തോമസ് ഫ്രാബുട്ടാണ് ക്രൂരകൃത്യം ചെയ്തതെന്ന് ഇയാൾ വ്യക്തമാക്കി .ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ജെയിംസിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്.നോര്‍ത്ത് കരോളിനിലെ കാര്‍ട്ടെറെറ്റ് കൗണ്ടിയിലാണ് സംഭവം. ചെടി മുറിക്കാനുപയോഗിക്കുന്ന കട്ടര്‍ ആണ് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റാനിയ വിക്ടോറിയ ഉപയോഗിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ മുറിച്ചുമാറ്റിയ ജനനേന്ദ്രിയം കണ്ടെത്തി ഐസ് ബാഗിലേക്ക് മാറ്റി. ഉടന്‍ തന്നെ ജെയിംസിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു . 56കാരിയായ വിക്ടോറിയ എന്തിനായിരുന്നു ഈ കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. എന്നാല്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഉപയോഗിച്ച് പാപിയെന്ന് എഴുതാനായിരുന്നു ഉദ്ദേശമെന്നും പക്ഷേ വേണ്ടത്ര രക്തം വന്നില്ലെന്നുമാണ് വിക്ടോറിയ ഉദ്യോഗസ്ഥരിലൊരാളോട് പറഞ്ഞത്.അതേസയം കോടതിയിലെത്തിച്ചപ്പോള്‍ തലതാഴ്ത്തി ഇരുന്ന വിക്ടോറിയ കരയുകയായിരുന്നു. ജെയിംസ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Loading...