സമൂഹമാധ്യമത്തിലൂടെ ഭർത്താവിന്റെ മുൻഭാര്യയുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ട അറബ് യുവതിയ്ക്ക് ആറുമാസം തടവുശിക്ഷ. ഭർത്താവിന്റെ മുൻഭാര്യയെ അപമാനിക്കുന്നുവെന്നും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ചൂണ്ടിക്കാണിച്ചാണ് ശിക്ഷ. 27 വയസുള്ള യുവതി 21,000 ദിർഹം പിഴയും അടയ്ക്കണം. രണ്ടു യുവതികളും അറബ് സ്വദേശികൾ തന്നെയാണ്.

ഫസ്റ്റ് ഇൻസ്റ്റൻസ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.കോടതി പറയുന്നത് പ്രകാരം ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. പിന്നീട്, പ്രതിയായ യുവതി ഓഗസ്റ്റിലാണ് സുഹൃത്തിന്റെ ഭർത്താവിനെ വിവാഹം കഴിച്ചത്. യുവതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നു കാണിച്ച് മുൻഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Loading...