കായംകുളം: കാറിനുള്ളില്‍ നിന്നു സ്ത്രീനിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോൾ ഞെട്ടി. കാറിൽ വച്ച് മദ്യലഹരിയിൽ ദമ്പതികള്‍ ഏറ്റുമുട്ടുകയായിരുന്നു . കായംകുളം ചേരാവള്ളിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. അറുന്നൂറ്റിമംഗലം സ്വദേശികളാണ് ഇരുവരും . മദ്യപിച്ചതും മര്‍ദ്ദനമേറ്റതും കാരണം സ്ത്രീയെ അവശനിലയിലാണ് കണ്ടെത്തിയത് .

സംഭവം വഷളായതിനെ തുടർന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചു പോലീസിൽ ഏല്‍പ്പിച്ചു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കാറിന്റെ ഡ്രൈവറെയും ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തി. അതേസമയം ദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെയും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് 3 പേര്‍ക്കെതിരെയും കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.

Loading...