ബാപ്പു തേഞ്ഞിപ്പലം

ജുബൈൽ : വേൾഡ് മലയാളി ഫെഡറേഷന്‍ ( WMF – WORLD MALAYALEE FEDERATION) ൻറെ നേതൃത്വത്തിൽ പ്രവാസി എന്നും പ്രവാസിയോ….? എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.

റോയൽ ഡ്യൂൺ റസ്റ്റാറന്റിൽ വെച്ച് നടത്തിയ പരിപാടിയിൽ പ്രമുഖ അന്തർദേശീയ പരിശീലകനും കൻസൽറ്റൻറ് സൈക്കോളജിസ്റ്റുമായ ഡോക്ടർ പോൾ തോമസ് “പ്രവാസി എന്നും പ്രവാസിയോ” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു.

ഷെമീർ യൂസഫ് സംഘടനയുടെ പ്രവർത്തന രീതികളെക്കുറിച്ചു വിശദീകരിച്ചു സദസ്സിനു സ്വാഗതം പറഞ്ഞു.സ്റ്റാൻലി ജോസ് ഡോക്ടർ പോൾ തോമസിനെ സദസ്സിനു പരിചയപ്പെടുത്തി.ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ രക്ഷാധികാരി നൂഹ് പാപ്പിനശ്ശേരി ഡോക്ടർ പോൾ തോമസിന് മൊമെന്റോ നൽകി ആദരിച്ചു.

തദവസരത്തിൽ നാസർ പെരുമ്പാവൂർ, റിജു കുര്യൻ, ഷിജാസ് എരമംഗലം, വിപിൻ, സയ്ദ് മുഹമ്മദ് നൗഷാദ് മുത്തലീഫ്, റാഫി മരോട്ടിക്കൽ, അഡ്വക്കറ്റ് ആന്റണി, ഇബ്രാഹിം കുട്ടി, ശിഹാബ് എ ഹസ്സൻ, അബ്ദുൾ സലാം ആലപ്പുഴ , സുബൈർ നടുത്തൊടി മണ്ണിൽ, റസാഖ് പറമ്പിൽ, സതീഷ് കുമാർ, വേണു എ.കെ പിള്ള, സഫയർ മുഹമ്മത് , മുഹമ്മത് ഇഖ്ബാൽ, ഷാജഹാൻ മനക്കൽ, നഫീസത്ത് ബീവി, സാജിത ഇബ്രാഹിം കുട്ടി, അബ്ദുൾ സലാം ഇ.കെ. ബാപ്പു തേഞ്ഞിപ്പലം തുടങ്ങിയവർ സന്നിദ്ധരായിരുന്നു…!!!

ഷെമീർ യൂസഫ് നന്ദി പറഞ്ഞു.

Loading...