കമ്പനി സിഇഒ ഓഫീസ് ടേബിളിന് താഴെ കിടന്നുറങ്ങുന്ന കാഴ്ച കാണാന്‍ നിലവില്‍ സാധിച്ചിട്ടുണ്ടാവുക ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തെ ഭീമന്മാരായ ടെസ്ലയിലെ ജീവനക്കാര്‍ക്ക് ആവും. ലോകത്തിലെ ശതകോടീശ്വരന്‍മാരില്‍ ഒരാള്‍ കൂടിയായിച്ചും ടെസ്ല കമ്പനി സിഇഒ എലോണ്‍ മസ്‌കിനാണ് കുറച്ചുകാലമായി ഓഫീസ് മുറിയില്‍ തന്നെ കിടന്നുറങ്ങുന്നത്.

വാഹന നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും ഓഫീസില്‍ നിന്ന് മാറി നില്‍ക്കാന്‍ താല്‍പര്യമില്ലാത്തതാണ് എലോണ്‍ മസ്‌കിന്‍ ഓഫീസ് മുറിയിലും കോണ്‍ഫറന്‍സ് റൂമിലും ക്ഷീണം തീര്‍ക്കുന്നത്. തൊഴിലാളികള്‍ക്കൊപ്പം തന്റെ സജീവ സാന്നിധ്യം ഉറപ്പിക്കാനുള്ള എലോണിന്റെ ശ്രമമായി ഇതിലെ വിലയിരുത്തുന്നവരും കുറവല്ല.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വീകാര്യത വര്‍ദ്ധിക്കുന്ന സമയത്ത് ഇരുപത്തിനാലു മണിക്കൂറും ഉല്‍പാദനം നടത്തി കൂടുതല്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് എലോണ്‍. 8 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ നീളുന്ന വിവിധ ഷിഫ്റ്റുകളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുമ്പോള്‍ 24 മണിക്കൂറും അവര്‍ക്കൊപ്പമുണ്ട് എലോണ്‍.

എലോണിന്റെ ശ്രമങ്ങള്‍ പ്രചോദനം നല്‍കുന്നതാണെന്ന് കമ്പനിയിലെ ഒരു വിഭാഗം ആളുകള്‍ പറയുമ്പോള്‍ ഈ കീഴ്‌വഴക്കം ശരിയല്ലെന്ന് കുറ്റപ്പെടുത്തുന്ന ആളുകളും കുറവല്ല. ഭൂമിയ്ക്ക് ഹാനികരമല്ലാത്ത വാഹനങ്ങള്‍ സൃഷ്ടിക്കാന്‍ ഇലക്ട്രിക്, സൗരോര്‍ജം തുടങ്ങിയ പുതിയ മാര്‍ഗങ്ങളുടെ സാധ്യതകള്‍ തിരയുന്ന എലോണിന് പൂര്‍ണ പിന്തുണയാണ് കമ്പനിയിലെ ജീവനക്കാര്‍ നല്‍കുന്നത്.

Loading...