പതിനായിരം യുവാക്കള്‍ക്കു രണ്ടു മാസത്തിനകം ജോലി നല്‍കുമെന്ന് പ്രശസ്ത വ്യവസായി എം.എ യൂസഫലി പ്രഖ്യാപിച്ചു. ലോക കേരള സഭയിലായിരുന്നു എം.എ യൂസഫലിയുടെ പ്രഖ്യാപനം. ഇതിന്റെ പ്രയോജനം ലഭിക്കുക ഐ. ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയതായി ലുലു സൈബര്‍ പാര്‍ക്ക് ഇതിനു വേണ്ടി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷം പ്രവാസി ക്ഷേമത്തിനു വേണ്ടി ഒന്നിക്കണമെന്നും യൂസഫലി അഭ്യര്‍ത്ഥിച്ചു. നിയമസഭാ മന്ദിരത്തിലാണ് ലോക കേരസഭയുടെ ആദ്യത്തെ സമ്മേളനം നടന്നത്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. കേരളത്തിന്റെ വികസനത്തിനു പ്രവാസികളുടെ പങ്കാളിത്തം സമഗ്രമായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്നു അദ്ദേഹം വ്യക്തമാക്കി.


 

 
Loading...